നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിശദീകരണം നല്‍കിയുള്ള പത്രപരസ്യം ചട്ടം ലംഘിച്ചാണെന്ന ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. പത്രസമ്മേളനം നടത്തി വിശദീകരിക്കാവുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി പരസ്യം ചെയ്തെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇത് ചട്ടലംഘനമാണെന്നും പൊതുസമ്പത്ത് അന്യായമായി ചെലവാക്കുന്നതാണെന്നും ചൂണ്ടികാണിച്ചായിരുന്നു ഹര്‍ജിക്കാരനായ പായിച്ചിറ നവാസ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പരസ്യം സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.
Advertisement