ലോക്നാഥ് ബഹ്റ ഡിജിപിയായിരുന്നപ്പോൾ ഇറക്കിയ പെയിന്റടി ഉത്തരവിനെതിരെയുള്ള ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. പൊലീസ് സ്റ്റേഷന് പെയിന്റടിക്കാന്‍ ഒരു കമ്പനിയുടെ പെയിന്റ് തന്നെ ഉപയോഗിക്കണമെന്ന് ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത് തെറ്റല്ലേയെന്ന് കഴിഞ്ഞദിവസം കോടതി ആരാഞ്ഞിരുന്നു. സെൻകുമാറിനെ പുനർ നിയമിക്കാൻ സുപ്രീംകോടതി ഉത്തരവ് നിലനിൽക്കേ ഡി.ജി.പി എന്ന നിലയിൽ ബെഹ്റയ്ക്ക് ഉത്തരവ് ഇറക്കാൻ അധികാരമുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസായതിനാൽ അട്ടിമറി ശ്രമമമുണ്ടെന്നുള്ള ഹർജിക്കാരന്റെ ആവശ്യം പരിഗണിച്ചാണ് കോടതി അടിയന്തരമായി കേസ് പരിഗണിക്കുന്നത്.
Advertisement