കോപ്പ ഡെല്‍ റെ ഫൈനലില്‍ ബാര്‍സിലോണ അലാവെസിനെ നേരിടും. നാളെ പുലര്‍ച്ചെയാണ് മല്‍സരം.ബാര്‍സലോണ ലാലിഗയില്‍ രണ്ടാം സ്ഥാനത്താണെങ്കില്‍ ഒമ്പതാമതാണ് അലാവസ്. കരുത്തരല്ലെങ്കിലും ഈ സീസിണില്‍ ഒരു തവണ അലാവസ് ബാര്‍സിലോണയെ തോല്‍പ്പിച്ചിരുന്നു. ബാര്സിലോണയ്ക്കിത് നാല്പതാമത്തെ കോപ്പഡെല്‍റെ ഫൈനലാണ്. ആലാവസിന്റെ ആദ്യ ഡെല്‍റെ ഫൈനലാണിത്.സസ്പെന്ഷന് നേരിടുന്ന ലൂയി സുവാരസും സെര്‍ജി റോബര്‍ട്ടോയും ബാര്‍സ നിരയിലുണ്ടാവില്ല.
കിരീടം നേടി പരിശീലകന് ലൂയിസ് എന്റ റി ക്വെയെ യാത്രയയ്ക്കുക എന്നതും ബാര്ലിലോനയുടെ ലക്ഷ്യമാണ്. ഈ സീസണോടെ പരിശീലകസ്ഥാനത്തു നിന്നും എന്റിക്വെ മാറുകയാണ്.