നെറ്റ് പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.ബി.എസ്.ഇ ഐടി ഡയറക്ടര്‍ക്കെതിരെ സി.ബി.ഐ കേസ് റജിസ്റ്റര്‍ചെയ്തു. മൂല്യനിര്‍ണയത്തിന് കരാര്‍ നല്കിയ കമ്പനി വ്യാജമാണെന്ന് ബോധ്യപ്പെട്ടതിനെതുടര്‍ന്നാണ് നടപടി. വീനസ് ഡിജിറ്റല്‍സ് എന്ന് കമ്പനിയ്ക്ക് അനധികൃതമായാണ് കരാര്‍ നല്‍കിയതെന്നും സി.ബി.ഐ കണ്ടെത്തി. കമ്പനി നല്കിയ വിലാസം വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. രാജ്യത്തെ അഞ്ഞൂറിലധികം പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നുള്ള ഒ.എം.ആര് ഷീറ്റുകളാണ് മൂല്യനിര്‍ണയം നടത്താന്‍ കമ്പനിയെ ഏല്‍പ്പിച്ചത്. എന്നാല്‍ മതിയായ സാങ്കേതിക സംവിധാനം പോലും കമ്പനിയ്ക്ക് ഇല്ലെന്നും സി.ബി.ഐയുടെ അന്വേഷണത്തില്‍ വ്യക്തമായി.
Advertisement