മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ അജിത് അഗാര്‍ക്കറെ, മുംബൈ ക്രിക്കറ്റ് അസോസിയേഷന് സെലക്ഷന് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. അണ്ടര്‍ 23, ടീമിനെയും സീനിയര്‍ ടീമിനെയും ഇനി അഗാര്‍ക്കറുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുക്കുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള അസോസിയേഷനിൽ പ്രവർത്തിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്ന് അഗാർക്കർ പറഞ്ഞു. 1998 മുതൽ പത്തുവർഷത്തോളം ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമായിരുന്ന അഗർക്കാർ, രാജ്യാന്തര ക്രിക്കറ്റില്‍ 191 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. 288 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.
Advertisement