ഇന്ത്യന്‍ ഒാഹരി വിപണിയില്‍ ചരിത്രനേട്ടം. സെന്‍സെക്സ് ആദ്യമായി 31,000 പോയിന്റ് കടന്നു. നിഫ്റ്റി 9,585 പോയിന്റ് കടന്നു. വിപണികളിലേക്കു വിദേശ നിക്ഷേപകരെത്തിയതും കമ്പനികളുടെ മികച്ച ഫലപ്രഖ്യാപനങ്ങളും ആഗോള വിപണികളിലെ ഉണർവുമാണ് ഓഹരി വിപണികളെ നേട്ടത്തിലെത്തിച്ചത്. വ്യാപാരത്തിനിടെ സെൻസെക്സ് 300 പോയിന്റോളം ഉയർന്നു. രൂപയുടെ മൂല്യത്തിലും ഇന്ന് നേട്ടമാണ്. 64 രൂപ 47 പൈസയാണ് ഡോളറിനെതിരെയുള്ള മൂല്യം.
Advertisement