പത്മശ്രീ കെ.പി.എസ് ഗില്‍ ഡല്‍ഹിയില്‍ അന്തരിച്ചു. 82 വയസായിരുന്നു. പഞ്ചാബ് ഡി.ജി.പിയായിരുന്ന അദ്ദേഹം ഖാലിസ്ഥാന്‍ തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന് മുന്‍ പ്രസിഡന്റായിരുന്നു.
ഖാലിസ്ഥാൻ തീവ്രവാദം കൊടികുത്തിവാണിരുന്ന കാലത്ത് പഞ്ചാബ് പൊലീസ് സേനയെ മുന്നിൽനിന്നു നയിച്ച ഗില്ലിനെ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് ഓഫീസറായാണ് കണക്കാക്കിയിരുന്നത്.ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്ട് മാനേജ്മെന്റ്ിന്റെ (ഐസിഎം) സ്ഥാപക പ്രസിഡന്റായിരുന്നു.രണ്ടു തവണ പഞ്ചാബിന്റെ ഡിജിപി ആയി ചുമതല അനുഷ്ഠിച്ചിട്ടുണ്ട്. സിവിൽ സർവീസിലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ 1989ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.