E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

മോദി സര്‍ക്കാരിന്‍റെ മൂന്നാം വര്‍ഷികം ഇന്ന്; സുതാര്യത ഉറപ്പാക്കാനും പ്രതീക്ഷ നിലനിര്‍ത്താനുമായെന്ന് പ്രകാശ് ജാവഡേക്കര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നരേന്ദ്ര മോദി സര്‍ക്കാരിന് മൂന്നാം വര്‍ഷികം. നോട്ട് അസാധുവാക്കലും നിയന്ത്രണ രേഖ കടന്നുള്ള മിന്നലാക്രമണവും ഉള്‍പ്പെടെ നിര്‍ണായക തീക്കങ്ങള്‍ മോദി ഭരണത്തിന്‍റെ മൂന്നാം വര്‍ഷത്തിലുണ്ടായി. പാക് നയന്ത്രത്തില്‍ പാളിച്ചയുണ്ടായി. കശ്മീര്‍ സംഘര്‍ഷം കീറാമുട്ടിയായി തുടരുന്നു. സുതാര്യത ഉറപ്പാക്കാനും ജനങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്താനായതുമാണ് ഭരണനേട്ടങ്ങള്‍ക്കൊപ്പം മോദി സര്‍ക്കാരിന്‍റെ പ്ലസ് പോയിന്‍റെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ മനോരമന്യൂസിനോട് പറഞ്ഞു. 

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സാന്പത്തിക പരിഷ്ക്കരണ നടപടിയായ നോട്ട് അസാധുവാക്കലാണ് മൂന്നാം വര്‍ഷത്തിലെ ഏറ്റവും സുപ്രധാന തീരുമാനം. വിനിമയത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളും അസാധുവാക്കിയ നവംബര്‍ എട്ടിലെ അര്‍ധരാത്രി പ്രഖ്യാപനം കൊണ്ട് ഇന്ത്യ എന്തുനേടിയെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല. 90 ലക്ഷം പേര്‍ പുതിയതായി നികുതി നികുതി ഘടനയിലേക്ക് കടന്നുവന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ചരക്ക് സേവന നികുതിയില്‍ സമവായമുണ്ടാക്കാനായി. അടിസ്ഥാനസൗകര്യവികസനം, സാങ്കേതിക വിദ്യയുടെ പ്രയോഗം എന്നിവയില്‍ മികച്ച മാര്‍ക്ക് അവകാശപ്പെടാമെങ്കിലും ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ പിന്നിലായി. കശ്മീര്‍ സംഘര്‍ഷങ്ങളും മാവോയിസ്റ്റ് ആക്രമണവും ആഭ്യന്തരസുരക്ഷയിലെ പാളിച്ചയായി. ഉറിയും, നഗ്രോട്ടയും, കുപ്‌വാരയും അതിര്‍ത്തി കടന്നെത്തിയ ഭീകരതയുടെ മുറിവുകളായി. 

മിന്നലാക്രമണം നടത്തിയും നൗഷേറ മേഖലയില്‍ പാക് പോസ്റ്റുകള്‍ തകര്‍ത്തും ഇന്ത്യ തിരിച്ചടിച്ചു. കാര്‍ഷികവളര്‍ച്ച പ്രതീക്ഷച്ചത്ര ഉയര്‍ന്നില്ല. കുല്‍ഭൂഷന്‍ ജാദവിന് രാജ്യാന്തരകോടതിയില്‍ നിന്ന് ആശ്വാസമെത്തിച്ചു. നല്ലനാളുകള്‍ എത്തിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ മോദിയുടെ പ്രഭാവം കൂട്ടി. പ്രതിപക്ഷ നിരയില്‍ െഎക്യവും ഒത്തൊരു എതിരാളിയും ഇല്ലാത്ത അവസ്ഥ. ദലിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്കകള്‍ ഇനിയും ഒഴിഞ്ഞിട്ടില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പായിരിക്കും മോദിക്കെതിരായ പ്രതിപക്ഷ െഎക്യനീക്കങ്ങളുടെ ആദ്യ പരീക്ഷണവേദി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :