സൈന്യത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പരാമര്‍ശം വിവാദത്തില്‍. പട്ടാളനിയമം പ്രയോഗിച്ച സംസ്ഥാനങ്ങളില്‍ ജനങ്ങളും പട്ടാളവും തമ്മില്‍ ഏറ്റുമുട്ടുകയാണ്. പരമാധികാരമുള്ളതിനാല്‍ പട്ടാളത്തിന് എന്തും ചെയ്യാം. നാലാളു കൂടിനിന്നാല്‍ പട്ടാളം വെടിവച്ച് കൊല്ലും. സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി മാനഭംഗം ചെയ്യുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. കണ്ണൂരില്‍ പാട്ടാളഭരണം ഏര്‍പ്പെടുത്തണമെന്ന ബിജെപി ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
Advertisement