സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റേയും വിഴിഞ്ഞം തുറമുഖപദ്ധതിയുമായും ബന്ധപ്പെട്ട വിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ സിപിഎം, സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം രാവിലെ 10.30ന് എ.കെ.ജി സെന്ററിലും സിപിഐ സംസ്ഥാന നിര്‍വാഹക സമിതി രാവിലെ 11ന് എം.എന്‍ സ്മാരകത്തിലുമാണ് ചേരുക. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഭരണവിലയിരുത്തല്‍ യോഗങ്ങളിലുണ്ടാകും. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സിഎജിയുടെ റിപ്പോര്‍ട്ട് ഇരുയോഗങ്ങളുടേയും പരിഗണനയ്ക്ക് വരും
Advertisement