എസ്.എൻ. ട്രസ്റ്റ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ മല്‍സരം ഉറപ്പായി. ഒൗദ്യോഗിക പാനലിനെതിരെ ആറുസ്ഥാനങ്ങളിലേക്ക് എസ്.എന്‍ ട്രസ്റ്റ് സംരക്ഷണസമിതി പത്രിക സമര്‍പ്പിച്ചു. കൊല്ലത്ത് നിന്നുള്ള ബി. പുരുഷോത്തമനാണ് വെള്ളാപ്പള്ളി നടേശനെതിരെ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കുന്നത്. ഹൈക്കോടതി മേല്‍ നോട്ടത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പൊലീസ് വലിയ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
അതേസമയം അടുത്ത ലോക്സഭാ തിരഞ്ഞെുപ്പില്‍ എട്ട് സീറ്റുകള്‍ എന്‍.ഡിഎയോട് ആവശ്യപ്പെടാന്‍ ബിഡിജെഎസ് തീരുമാനം. ആലപ്പുഴ, തൃശൂര്‍ ഉള്‍പെടെയുള്ള മണ്ഡലങ്ങളാകും ആവശ്യപ്പെടുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ മികച്ച പ്രകടനം നടത്തിയ സ്ഥലങ്ങള്‍ വിശകലനം ചെയ്താണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.