കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര തീരുമാനത്തിനെതിരെ ധനമന്തി തോമസ് ഐസക്. ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും നിയമവശം പരിശോധിക്കുമെന്നും തോമസ് ഐസക് പ്രതികരിച്ചു. കന്നുകാലി കശാപ്പ് സംസ്ഥാനത്തിന്റെ പരിധിയിലുള്ളതാണ്. നിയമപരമായി എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കും. കാളവണ്ടിയുഗത്തിലേക്ക് കൊണ്ടുപോകാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി.
Advertisement