അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വീണ്ടും ഇന്ത്യയുടെ തിരിച്ചടി. ജമ്മു കശ്മീരിലെ ഉറിമേഖലയില് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്കിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ സംഘത്തില്‍പെട്ട രണ്ട് ജവാന്മാരെ ഇന്ത്യന്‍ സേന കൊലപ്പെടുത്തി. അതിര്‍ത്തിയില്‍ നിന്ന് ഇരുനൂറ്റിയന്‍പത് മീറ്ററോളം ഉള്ളിലേക്ക് പാക്കിസ്ഥാന് സൈനികര്‍ നുഴഞ്ഞ് കയറിയിരുന്നു.
നേരത്തെ ഉറിയില്‍ ഇന്ത്യന്‍ സൈനികപോസ്റ്റ് ആക്രമിച്ച പാക് നടപടിക്ക് മറുപടിയായി അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരുന്നു.