പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങുകളിൽനിന്ന് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ വിട്ടുനിൽക്കുന്നു. ഔദ്യോഗികമായി ക്ഷണിക്കാതെ പ്രവേശനപാസ് മാത്രം നൽകിയതിലുള്ള പ്രതിഷേധ സൂചകമായാണ് വിഎസ് വിട്ടുനിൽക്കുന്നതെന്നാണ് വിവരം. എല്ലാ എംഎൽഎമാർക്കും നൽകിയ പ്രവേശനപാസ് മാത്രമാണ് വിഎസിനും നൽകിയത്. അതേസമയം, സർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷവും ചടങ്ങ് ബഹിഷ്കരിച്ചു. ക്ഷണം ലഭിച്ചിട്ടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചടങ്ങിൽ പങ്കെടുക്കുന്നില്ല.
Advertisement