നിയന്ത്രണരേഖയില്‍ യു.എന്‍ സൈനിക നിരീക്ഷകരെ ഇന്ത്യന്‍ സേന ആക്രമിച്ചെന്ന പാക് സൈന്യത്തിന്റെ വാദം ഐക്യരാഷ്ട്ര സഭ തളളി. പാക് വാദത്തിന് തെളിവില്ലെന്ന് യു.എന്‍. സെക്രട്ടറി ജനറലിന്റെ വക്താവ് അറിയിച്ചു. പാക് അധീന കശ്മീരിലെ ഭിംബര്‍ ജില്ലയില്‍ യു.എന്‍ സൈനിക നിരീക്ഷകരുടെ വാഹനത്തിന് അകമ്പടി പോയ പാക് സൈനികരാണ് വെടിവയ്പുണ്ടായതായി അറിയിച്ചത്.
എന്നാല്‍ യു.എന്‍ സൈനിക നിരീക്ഷകരെ ലക്്ഷ്യമിട്ടതിന് തെളിവില്ലെന്നും യു.എന്‍. സംഘത്തിന് പരുക്കില്ലെന്നും സെക്രട്ടറി ജനറലിന്റെ വക്താവ് വ്യക്തമാക്കി. കശ്മീരിലെ സ്ഥിതിഗതികള്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നിരീക്ഷിച്ച് വരികയാണെന്നും വക്താവ് അറിയിച്ചു.