നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജൂണ്‍ ഏഴാം തീയതി വരെ നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സന്നദ്ധ സംഘടനയുടെ ഹര്‍ജി സുപ്രീം കോടതി നിരാകരിച്ചത്. പരീക്ഷ ഇംഗ്ലീഷില്‍ എഴുതിയ കുട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്.
പത്ത് ഭാഷകളിലാണ് നീറ്റ് പരീക്ഷ നടന്നത്. ഇതില്‍ ഇംഗ്ലീഷ് പരീക്ഷ മറ്റു ഭാഷകളേക്കാള്‍ ബുദ്ധിമുട്ടായിരുന്നുവെന്നായിരുന്നു ഹര്‍ജിക്കാരുടെ പരാതി. ഇതിനെതുടര്‍ന്നാണ് ഫലം തടഞ്ഞുവയ്ക്കാന്‍ ജസ്റ്റിസ് എം.വി.മുരളീധരന് ഇടക്കാല ഉത്തരവ് നല്‍കിയത്. രാജ്യത്ത് 11 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ എഴുതിയത്.