ഡേ കെയറില്‍ കുട്ടിയെ ഉപദ്രവിച്ച സംഭവത്തിൽ ഉടമ മിനി മാത്യുവിന് ജാമ്യമില്ല. കാക്കനാട് കുന്നുംപുറം മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പാലാരിവട്ടത്തെ കളിവീട് ഡെ കെയർ സെന്റർ ഉടമ കുട്ടികളെ മുമ്പും മർദിച്ചിരുന്നതായി ആയമാരുടെ മൊഴി നൽകി. സംസാരിക്കാൻ പ്രായമെത്തുന്നതിന് മുമ്പുള്ള കുട്ടികളെയാണ് മിനി മാത്യു ഉപദ്രവിച്ചിരുന്നതെന്നാണ് ആയമാർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഡെകെയറിലെ ആയമാർ സ്ഥാപനയുടമ മിനി മാത്യുവിനെതിരെ പാലാരിവട്ടം പൊലീസിൽ മൊഴി നൽകി. കുസൃതി കാണിക്കുമ്പോഴും ഡെ കെയറിൽ മൂത്രമൊഴിക്കുമ്പോഴും മിനി കുട്ടികളെ ക്രൂരമായി മർദിച്ചിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. കേസിൽ അറസ്റ്റിലായ മിനിമാത്യു റിമാൻഡിലാണ്.
Advertisement