ജിഎസ്ടി പാസാക്കാനായി പ്രത്യേക സഭാ സമ്മേളനം വിളിക്കണമോ, ഓർഡിനൻസ് ഇറക്കണമോ എന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് മന്ത്രി ടി.എം.തോമസ് ഐസക്. സംസ്ഥാനത്തിന് ഗുണകരമായ നിലയിൽ ചില മാറ്റങ്ങൾ വരുത്താനുള്ള ചർച്ച നടക്കുന്നതിനാലാണ് ജിഎസ്ടി പാസാക്കാൻ വൈകുന്നത് .ലോട്ടറി നികുതി, ചെക്ക് പോസ്റ്റുകൾ എന്നിവ സംബന്ധിച്ച് അഭിപ്രായ വ്യത്യാസം ഉണ്ട്. ലോട്ടറിയിൽ 28% നികുതി വേണമെന്നും ചെക്ക് പോസ്റ്റുകൾ തുടരണമെന്നുമാണ് സർക്കാർ ആവശ്യമെന്നും തോമസ് ഐസക്ക് നിയമസഭയിൽ പറഞ്ഞു.
Advertisement