സംസ്ഥാനത്തെ ഡേ കെയറുകളുടെ അവസ്ഥ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്തെ മുഴുവന്‍ ഡേ കെയറുകളും പരിശോധിക്കും. ഇവയുടെ നിയന്ത്രണം സാമൂഹിക നീതിവകുപ്പിന് കീഴിലാക്കുമെന്നും ഇതിനായി വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
Advertisement