ജൂണ്‍ ഏഴാം തീയതി വരെ നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിയ്ക്കാന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി. പരീക്ഷ ഇംഗ്ലീഷില്‍ എഴുതിയ കുട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുത്തരവ്. പത്ത് ഭാഷകളിലാണ് നീറ്റ് പരീക്ഷ നടത്തിയത്. ഇതില്‍ ഇംഗ്ലീഷ് പരീക്ഷ മറ്റു ഭാഷകളേക്കാള്‍ ബുദ്ധിമുട്ടായിരുന്നുവെന്നാണ് ഹര്‍ജിക്കാരുടെ പരാതി. ഇതിനെതുടര്‍ന്നാണ് ഫലം തടഞ്ഞുവയ്ക്കാന്‍ ജസ്റ്റിസ് എം.വി മുരളീധരന് ഇടക്കാല ഉത്തരവ് നല്‍കിയത്. രാജ്യത്താകെ 11 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ എഴുതിയത്.
Advertisement