യുഡിഎഫ് വിടുന്നകാര്യം നിലവില്‍ അജന്‍ഡയില്‍ ഇല്ലെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍. പാലക്കാട് മല്‍സരിക്കാനില്ലെന്ന വര്‍ഗീസ് ജോര്‍ജിന്റെ പ്രസ്താവന പാര്‍ട്ടിയുടെ തീരുമാനമാണ്. കോണ്‍ഗ്രസിന്റെ സീറ്റിങ് സീറ്റുകള്‍ ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയതലത്തിലും കേരളത്തിലും രാഷ്ട്രീയമാറ്റമുണ്ടാകും. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനം നിരാശാജനകമെന്നും സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം വീരേന്ദ്രകുമാര്‍ കോഴിക്കോട്ട് പറഞ്ഞു.
Advertisement