മാലെഗാവ് ഉൾപ്പെടെ മഹാരാഷ്ട്രയിലെ മൂന്ന് മുനിസിപ്പൽ കോർപറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നുനടക്കും. രാവിലെ എട്ടുമുതൽ വൈകീട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. മലെഗാവിനെ കൂടാതെ പൻവേൽ, ഭിവണ്ടി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. മൂന്നിടങ്ങളിലായി ആകെ 1251സ്ഥാനാർഥികള്‍ ജനവിധി തേടുന്നു. സംസ്ഥാനത്തെ മുനിസിപ്പൽ, പഞ്ചായത്തു സമിതി തിരഞ്ഞെടുപ്പുകളിൽ വൻവിജയം തുടരുന്ന ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതുകൊണ്ടുതന്നെ കോൺഗ്രസ്, എൻസിപി, ശിവസേന എന്നീ പാർട്ടികൾക്കു നിർണായകമാണ് തിരഞ്ഞെടുപ്പ്. 26നാണു വോട്ടെണ്ണൽ.
Advertisement