ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരാക്രമണം. ഷോപ്പിയാനിലെ സിആർപിഎഫ് ക്യാംപിനു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ നാലു ജവാന്മാർക്ക് പരുക്കേറ്റു. ഇവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തി ആക്രമണം നടത്തിയ ശേഷം കടന്നുകളഞ്ഞ ഭീകരർക്കായി സൈന്യം തിരച്ചിൽ ശക്തമാക്കി. അതിനിടെ ശ്രീനഗറിലെ ബർസുലയിൽ പിഡിപി പ്രവർത്തകനു നേരെ ഭീകരർ വെടിയുതിർത്തു. പാകിസ്ഥാന്റെ സൈനിക ക്യാംപുകൾ ഇന്ത്യൻ സൈന്യം തകർത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്.
Advertisement