അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. സൗദി അറേബ്യയും ഇസ്രയേലും സന്ദര്‍ശിച്ച ശേഷമാണ് ട്രംപ് ഭാര്യ മെലനിയയ്ക്കൊപ്പം വത്തിക്കാനിലെത്തിയിരിക്കുന്നത്. ട്രംപിന്റെ കടുത്ത വിമര്‍ശകരിലൊരാളായ മാര്‍പാപ്പയുമായുളള കൂടിക്കാഴ്ച ലോകം ഉറ്റുനോക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപിനെതിരെ മാര്‍പാപ്പ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതിലുയര്ത്തുമെന്ന ട്രംപിന്റെ നിലപാടിനെ വിമര്‍ശിച്ച മാര്‍പാപ്പ ജനതകള്‍ക്കിടയില്‍ മതിലുകെട്ടുന്നവന് ക്രിസ്ത്യാനിയല്ലെന്ന് പറയുകയും ചെയ്തിരുന്നു. വത്തിക്കാന്‍ സന്ദര്‍ശനത്തിനുശേഷം നേറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ട്രംപ് ബ്രസല്‍സിലേക്ക് പോകും