മാഞ്ചസ്റ്റര്‍ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാഭീതിയില്‍ ബ്രിട്ടണ്. ഇനിയും ആക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ മുന്നറിയിപ്പ് നല്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സജ്ജമാകണമെന്ന് സുരക്ഷാസേനയ്ക്ക് നിര്‍ദേശം നല്കി.പ്രധാന സ്ഥലങ്ങളിലെല്ലാം സൈന്യത്തെ വിന്യസിച്ചു. സല്മാന് അബേഡി എന്ന ചാവേര്‍ ഒറ്റയ്ക്കാണോ ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച മാഞ്ചസ്റ്റര്‍ അരീനയിലുണ്ടായ ചാവേര്‍ ബോംബാക്രണത്തില്‍ 22പേര് കൊല്ലപ്പെട്ടിരുന്നു. പരുക്കേറ്റ് ചികില്‍സയിലുള്ള 59പേരില്‍ പലരുടേയും നില ഗുരുതരമാണ്
Advertisement