വിഴിഞ്ഞം കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എൽഡിഎഫ്, യുഡിഎഫ് ഭരണകാലത്തെ കരാറുകള്‍ താരതമ്യം ചെയ്യാമെന്നും ഏതാണ് നല്ലതെന്നും പരിശോധിക്കാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് സിഎജിയ്ക്ക് മറുപടി പറയുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടാകാം. കരാറിന്റെ നേട്ടങ്ങള്‍ ശരിയായി ബോധ്യപ്പെടുത്തണമായിരുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് ഗുണം ചെയ്യുന്നതാണ് വിഴിഞ്ഞം പദ്ധതിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.