ഡേ കെയറുകള്‍ നിയന്ത്രിക്കാന്‍ ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ വരുന്നു. സാമൂഹികക്ഷേമ വകുപ്പ് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരും. സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ മനോരമ ന്യൂസ് കൗണ്ടർപോയിന്റിൽ പറഞ്ഞു. കൊച്ചി ഡേ കെയറില്‍ നടന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ആര്‍ക്കും എവിടെയും ഡേ കെയര്‍ തുടങ്ങാമെന്ന സ്ഥിതി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
Advertisement