പാക്കിസ്ഥാനില്‍ അറസ്റ്റിലായ മുംബൈ സ്വദേശി ഷെയ്ഖ് മുഹമ്മദ് നബിക്കായി നയതന്ത്ര സഹായത്തിനുള്ള അവസരം തേടി ഇന്ത്യ. വെള്ളിയാഴ്ചയാണ് അറസ്റ്റിലായതെങ്കിലും വിവരം ഇതുവരെ കൈമാറിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് നബിയെ കാണുന്നതിനും നിയമസഹായം നല്കുന്നതിനുമുള്ള അനുവാദമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ ഷെയ്ഖ് നബിയെ പതിനാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
നേരത്തേ, പാക് സൈനികകോടതി വധശിക്ഷയ്ക്കു വിധിച്ച കുല്ഭൂഷന് ജാദവിന് നയതന്ത്രസഹായം നല്‍കണമെന്ന് പതിനാറു തവണ ഇന്ത്യ, പാക്കിസ്ഥാനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂല നടപടി ഉണ്ടായിട്ടില്ല.