പയ്യന്നൂര്‍ രാമന്തളിയില്‍ ആർഎസ്എസ് പ്രവര്ത്തകന് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ കെ.അനൂപാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ബിജുവിനെ കൊലപ്പെടുത്തിയ ഏഴംഗ സംഘത്തില്‍ അനൂപുമുണ്ടായിരുന്നു. കേസിലെ ഒരു പ്രതി പൊലീസിനെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്നിരുന്നു. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്.
Advertisement