മൂന്നാറില്‍ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍. ലക്ഷ്മി എസ്റ്റേറ്റിനുസമീപം കയ്യേറിയ ഇരുപത്തിയെട്ടര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി റവന്യു സംഘം ഒഴിപ്പിച്ചു. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുളള കല്ലറയ്ക്കല്‍ കോഫി എസ്റ്റേറ്റിന്റെ മറവിലാണ് കയ്യേറ്റം നടന്നത്. ഒരേക്കര്‍ സ്ഥലത്തിന്റെ പട്ടയം ഉപയോഗിച്ച് വനസ്വഭാമുളള ഭൂമി വളച്ച് കെട്ടി കൈവശം വയ്ക്കുകയായിരുന്നു.
വേലികള്‍ പൊളിച്ച റവന്യു സംഘം സര്‍വേ നടപടികള്‍ക്ക് ശേഷം സര്‍ക്കാര്‍ വക ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു. തോട്ടത്തിലെ തൊഴിലാളികള്‍ക്ക് ശമ്പളക്കുടിശ്ശികയ്ക്ക് പകരം വ്യാജരേഖകള്‍ ചമച്ച് ഭൂമിനല്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ റവന്യുവകുപ്പ് അന്വേഷണം തുടങ്ങി