മാഞ്ചസ്റ്ററില്‍ ഇന്നലെയുണ്ടായ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനും വനിതാ ലോകകപ്പിനുമുള്ള സുരക്ഷ വര്‍ധിപ്പിക്കുമെന്ന് രാജ്യാന്തരക്രിക്കറ്റ് സമിതി. അടുത്ത വ്യാഴാഴ്ചയാണ് ചാംപ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്. ഓവല്‍, കാര്‍ഡിഫ്, എഡ്ജ്ബാസ്റ്റണ് എന്നിവയാണ് മല്‍സരവേദികള്‍. അടുത്തമാസം 23ന് വനിതാ ലോകകപ്പ് ആരംഭിക്കും. നിലവിലെ സുരക്ഷാക്രമീകരണങ്ങള്‍ ഐസിസിയും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും വിലയിരുത്തി
Advertisement