കെ.എം. മാണിയെ ജയിപ്പിക്കാന്‍ എന്തിനാണ് വാശികാട്ടുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാണിയുമായുളള കൂട്ടുകെട്ട് ഇടതുപക്ഷ രാഷ്ട്രീയത്തില്നിന്നുളള വ്യതിചലനമാണ്. രാഷ്ട്രീയം ശുദ്ധീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഈ കൂട്ടുകെട്ടിനെയാണോ?
കൊക്കിന്റെ തലയില്‍ വെണ്ണവച്ച് പിടിക്കാമെന്ന തന്ത്രത്തോട് യോജിപ്പില്ല. മാണിയെ സിപിഐയ്ക്ക് ഭയമില്ല. ആറിനെക്കാള്‍ വലുതാണ് പത്തൊന്‍പത്.
കോണ്‍ഗ്രസിനോട് അയിത്തമില്ലെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി. കോണ്‍ഗ്രസിനോട് കൂടാത്തവരായി ആരാണുളളത്. വര്‍ഗീയതയും ഫാസിസവുമാണ് ശത്രുക്കള്‍. ഇതിനെ നേരിടാന്‍ ദേശീയതലത്തില്‍ വിശാലസഖ്യം വേണമെന്നും കാനം പറഞ്ഞു.