ജയിൽ ഡിഐജി ബി പ്രദീപിനെതിരെ അന്വേഷണത്തിന് നിർദേശം. സീരിയൽ നടിയുമായി ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്തെന്ന പരാതിയിലാണ് നടപടി. ജയിൽ മേധാവി ആർ ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ മാർച്ചിൽ ജയിൽദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ നടിയുമായി, ഡിഐജി ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്തന്നാണ് ആക്ഷേപം. അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ജയിൽ ഐജിയെ ചുമതലപ്പെടുത്തി.
Advertisement