ഇന്ത്യൻ ഓഹരിവിപണി നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 206പോയന്റ് താഴ്ന്ന് മുപ്പത്തിനായിരത്തി മുന്നൂറ്റി അറുപത്തിയഞ്ചിലും, ദേശിയ സൂചികയായ നിഫ്റ്റി 52പോയന്റ് താഴ്ന്ന് 9386ലും വ്യാപാരം അവസാനിപ്പിച്ചു. മാരുതി, വിപ്രോ, ഐസിഐസിഐ തുടങ്ങിയ കമ്പനികൾ നേട്ടമുണ്ടാക്കി. അദാനിപോർട്, എസ്ബിഐ, ടാറ്റാപവർ തുടങ്ങിയ കമ്പനികൾ നഷ്ടത്തിലും വ്യാപാരം നിർത്തി. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയിലുണ്ടായ ഭീകരാക്രമണം രാജ്യാന്തര വിപണിയിൽ പ്രതികൂലമായി ബാധിച്ചു. ഇത് ഏഷ്യൻ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. രാജ്യാന്തര വിപണിയിൽ രൂപയുടെ മൂല്യവും കുറഞ്ഞു. ഡോളറിനെതിരെ 64രൂപ 73പൈസയാണ് ഇന്നത്തെ ശരാശരി വിനിമയമൂല്യം
Advertisement