മുത്തലാഖ് അംഗീകരിക്കില്ലെന്ന് തീരുമാനിക്കാന്‍ വിവാഹസമയത്തു തന്നെ യുവതികള്‍ക്ക് അവകാശമുണ്ടെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യം തീരുമാനിക്കാനുള്ള അവകാശം യുവതികള്‍ക്ക് നല്‍കണമെന്ന് എല്ലാ പുരോഹിതര്‍ക്കും നിര്‍ദേശം നല്‍കിയതായും ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വെബ്സൈറ്റ്, സമൂഹമാധ്യമങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയിലൂടെ ഇക്കാര്യം അറിയിക്കും. ഒറ്റയടിക്ക് തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന ആചാരത്തിന് മാറ്റം വരുത്താന്‍ തയ്യാറാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ബാഹ്യ ഇടപെടല്‍ ആവശ്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Advertisement