വിഴിഞ്ഞം തുറമുഖ കരാര്‍ സംബന്ധിട്ട് ധവളപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വി.എസ്. അച്യുതാനന്ദന് നിയമസഭയില്‍ ആവശ്യപ്പെട്ടു. അഴിമതിയും ദുരൂഹതയുമുള്ള കരാര്‍ പൊളിച്ചെഴുതും എന്നായിരുന്നു എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമെന്നും വി.എസ്. ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍തലത്തില്‍ ആലോചിച്ച് മറുപടി പറയാമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിയമസഭയെ അറിയിച്ചു.
Advertisement