പുല്ലുവിള തെരുവുനായ ആക്രമണം നിയമസഭയിലും. തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യുക മാത്രമാണ് പരിഹാരമെന്ന് മന്ത്രി കെ.ടി.ജലീല്‍ നിയമസഭയില്‍ പറഞ്ഞു. വന്ധ്യംകരണ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ന്യായമായ ധനസഹായം നല്‍കുമെന്നും മന്ത്രിപറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടെന്നും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം. വിന്‍സെന്റ് എംഎല്‍എ ആവശ്യപ്പെട്ടു.
Advertisement