തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ജോസ്ക്ലിന്റെ മൃതദേഹവുമായി നാട്ടുകാര്‍ നടത്തിയ ഉപരോധം അവസാനിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പ്രദേശത്തെ മാലിന്യം സംസ്കരിക്കുന്നതിനും നായ്ക്കളെ വന്ധ്യംകരിക്കുന്നതിനും അടിയന്തരനടപടിയുണ്ടാകുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. ജോസ്ക്ലിന്റെ മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും.
Advertisement