കല്‍ക്കരി കുംഭകോണക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി.ഗുപ്ത അടക്കം മൂന്ന് ഉദ്യോഗസ്ഥരുടെ ശിക്ഷ ഡല്‍ഹി സിബിഐ കോടതി ഇന്ന് പ്രഖ്യാപിക്കും.എച്ച്.സി.ഗുപ്തയ്ക്ക് പുറമെ കല്‍ക്കരി വകുപ്പിലെ മുന്‍ ജോയിന്റ് സെക്രട്ടറി കെ.എസ്.ക്രൊഫായും, മുന്‍ ഡയറക്ടര്‍ കെ.സി.സമരിയയുമാണ് മറ്റുപ്രതികള്‍. ഉദ്യോഗസ്ഥര്‍ വന്‍തട്ടിപ്പും വഞ്ചനയും അഴിമതിയും നടത്തിയതായി തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. യു.പി.എ ഭരണക്കാലത്ത് മധ്യപ്രദേശിലെ രുദ്രാപുര്‍ മേഖലയിലെ കല്ക്കരിപ്പാടലേലത്തില് വന്‍ക്രമക്കേട് നടത്തിയെന്നാണ് സിബിഐ കേസ്.
Advertisement