സ്കോർട്ടിഷ് ലീഗിൽ കളിക്കാൻ അനുമതി തേടി ക്രിക്കറ്റ് താരം ശ്രീശാന്ത് സർപ്പിച്ച ഹർജിയിൽ ബിസിസിഐ അധ്യക്ഷൻ വിനോദ് റായിക്കും ഭരണസമിതിക്കും ഹൈക്കോടതി നോട്ടീസ് . വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തിൽ നിലപാട് അറിയിക്കാനാണ് കോടതി നിർദേശം . ഹർജി അടുത്തമാസം 19ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശ്രീശാന്തിനെതിരായ വിലക്ക് നീക്കാനാകില്ലെന്ന മുൻഭരണസിതിയുടെ തീരുമാനം ബിസിസിഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിലക്ക് നീക്കണമെന്ന ആവശ്യം തള്ളി ശ്രീശാന്തിന് കത്ത് നൽകിയതായും ബിസിസിഐ കോടതിയിൽ വ്യക്തമാക്കി.
Advertisement