ജനനേന്ദ്രിയം വിഛേദിക്കപ്പെട്ട നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗംഗേശാനന്ദ തീര്‍ഥപാദരെ മെഡിക്കല്‍ കോളജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. അടുത്തമാസം മൂന്നുവരെ പ്രതിയെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പൊലീസ് നടപടി. ഗംഗേശാനന്ദയും യുവതിയുടെ കുടുംബവും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയെ ഉള്‍പ്പെടെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പീഡനശ്രമം ചെറുക്കുന്നതിനിടയില്‍ യുവതി അമ്പത്തിനാലുകാരനായ പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചത്.
Advertisement