പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ലോകായുക്തയില്‍ കേസ് നടക്കുമ്പോള്‍ തന്നെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്ന് തിരുവനന്തപുരം മുന്‍ ജില്ലാ കലക്ടറും കൃഷി വകുപ്പ് ഡയറക്ടറുമായ ബിജു പ്രഭാകറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുന്ന ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ചിലര്‍ മനഃപ്പൂര്‍വം തന്നെ അവഹേളിക്കാന്‍ ശ്രമിക്കുന്നു. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ് താനെന്നും എന്നാല്‍ സര്‍വീസ് ജീവിതം മടുത്തുതുടങ്ങിയെന്നും ഒന്നും ചെയ്യാതിരിക്കുന്ന ഉദ്യോഗസ്ഥരെപ്പോലുള്ള മാനസിക നിലയിലേക്ക് താനും മാറിയെന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ ബിജു പ്രഭാകര്‍ കുറിച്ചു.
Advertisement