ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയ. തലസ്ഥാനമായ പ്യോങ്യാങ്ങിന് സമീപത്തെ പുക്ഷാങില് നിന്നാണ് ഉച്ചയോടെ മിസൈല്‍ വിക്ഷേപിച്ചത്. മിസൈല്‍ ഏത് റേഞ്ചില്പ്പെട്ടതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധവകുപ്പ് അറിയിച്ചു. ആണവമിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരായ ലോകശക്തികളുടെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തര കൊറിയ കഴിഞ്ഞ മാസം നടത്തിയ പരീക്ഷണം പരാജയപ്പെട്ടിരുന്നു. സഖ്യകക്ഷിയായ ചൈന ആവശ്യപ്പെട്ടിട്ടും സ്വയരക്ഷയ്ക്കെന്ന പേരില്‍ ഉത്തര കൊറിയ മിസൈല്‍ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്.
ഫയൽ ചിത്രം
Advertisement