തിയറ്റര്‍ വിഹിതത്തെചൊല്ലിയുള്ള തര്‍ക്കത്തില്‍ സംസ്ഥാനത്തെ മള്‍ട്ടിപ്ളക്സുകളില്‍ നിന്നുള്ള സിനിമകള്‍ നിര്‍മാതാക്കളും വിതരണക്കാരും പിന്‍വലിച്ചു. തിയറ്റര്‍ വിഹിതത്തില്‍ വര്‍ധന വേണമെന്ന നിലപാടുള്ള പി.വി.ആര് , െഎനോകസ് , സിനിപൊലീസ് മള്‍ട്ടിപ്ളക്സുകളില്‍ നിന്നാണ് ബാഹുബലി ഉള്‍പ്പടെയുള്ള സിനിമകള്‍ പിന്‍വലിച്ചത്.
നേരത്തെ ഇതേ പ്രശ്നത്തെച്ചൊല്ലി മള്‍ട്ടിപ്ളക്സുകളില്‍ പുതിയ മലയാള സിനിമകളുെട റീലിസ് മുടങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ സിനിമകളായ ഗോദ, അച്ചായന്‍സ് എന്നീ സിനിമകള്‍ കൊച്ചിയിലും തൃശുരുമായുള്ള പന്ത്രണ്ടോളം മള്‍ട്ടിപ്ളക്സ് സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നില്ല.