മലയാളി താരം സി.കെ.വിനീതിന്റെ ഇരട്ടഗോളില്‍ ബെംഗളൂരു എഫ്സിക്ക് ഫെഡറേഷന് കപ്പ് ഫുട്ബോള്‍ കിരീടം. ഫൈനലില്‍ മോഹന്‍ ബഗാനെ എതിരില്ലാത്ത രണ്ടു ഗോളിന് ബെംഗളൂരിനെ തോല്‍പ്പിച്ചു. എക്സ്ട്രാ ടൈമിലാണ് രണ്ടു ഗോളും പിറന്നത്. കളിയുടെ 90 മിനിറ്റ് സമയത്ത് ഇരുടീമിനും കിട്ടിയ അവസരങ്ങള്‍ മുതലാക്കാനായില്ല. 107ാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ പ്രതിരോധത്തിലെ പിഴവ് മുതലാക്കിയാണ് വിനീത് ആദ്യ ഗോള്‍ നേടിയത്. കളി അവസാനിക്കുന്നത് ഒരു മിനിറ്റ് മാത്രം ശേഷിക്കെ വിനീത് രണ്ടാം ഗോളും നേടി.
Advertisement