ഓൺലൈനായി മരുന്നു വിപണനം ആരംഭിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഈ മാസം 30ന് മെഡിക്കൽ സ്റ്റോറുകൾ അടച്ചിടും. ദേശീയ തലത്തിലുള്ള മരുന്നു വ്യാപാരി സംഘടയുടെ തീരുമാനം അനുസരിച്ച് കേരളത്തിലും 30ന് കടകളടച്ചിടുമെന്ന് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിഷൻ ജനറൽ സെക്രട്ടറി എ.എൻ.മോഹൻ അറിയിച്ചു. പ്രായോഗിക പ്രശ്നങ്ങൾ ഏറെയുള്ളതും നിലവിലുള്ള മരുന്നു വ്യാപാരികളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതുമാണു കേന്ദ്ര സർക്കാർ നീക്കമെന്ന് അസോസിയേഷൻ ജനറൽ ബോഡി യോഗം വിലയിരുത്തി.
Advertisement