പത്തനാപുരം തലവൂരില്‍ പള്ളി സെമിത്തേരിയില്‍നിന്ന് മൃതദേഹം കാണാതായി. മൂന്നാഴ്ചമുന്പ് അടക്കം ചെയ്ത മധ്യവയസ്കയുടെ മൃതദേഹമാണ് കാണാതായത്. രണ്ടുദിവസം മുന്‍പ് പത്തനാപുരത്ത് ആളൊഴിഞ്ഞ കെട്ടിടത്തില്‍ അസ്ഥികൂടം കത്തിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കാണാതായതായി കണ്ടെത്തിയത്.
Advertisement