കയ്യേറ്റക്കാരെ നിര്‍ദാക്ഷിണ്യം ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടിയേറ്റക്കാരെ സംരക്ഷിക്കും. കുടിയേറ്റക്കാരെ മറയാക്കി
കയ്യേറ്റം നടക്കുന്നുണ്ട്. മൂന്നാറിനെ സംരക്ഷിക്കുന്നത് ദേശീയസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്.
ഇടുക്കിയില്‍ അര്‍ഹരായ എല്ലാവര്ക്കും രണ്ടുവര്‍ഷത്തിനകം പട്ടയംനല്കും. പതിനായിരം പട്ടയം നൽകാൻ കഴിയാത്തത് സർക്കാരിന് കുറവായിപ്പോയി.
പട്ടയ വിതരണ നടപടികൾ അതിവേഗതയിൽ ആയില്ല . കയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.