കോഴിക്കോട് ചെറിയകൈവേലിയില് ബി.ജെ.പി പൊതുയോഗത്തിന് നേരെ ബോംബേറ്. ആര്‍ക്കും പരുക്കില്ല. ബി.ജെ.പി മേഖലാ അധ്യക്ഷന്‍ വി.വി.രാജന് പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ബോംബെറിഞ്ഞത് സിപിഎം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് പി.രഘുനാഥ് ആരോപിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ഒട്ടേറെ ബി.ജെ.പി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്ന പ്രദേശത്താണ് അക്രമമുണ്ടായത്.
Advertisement