രണ്ടു ദിവസത്തെ സന്ദർശനത്തിന് സൗദിയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേറ്റത് കുഞ്ഞുങ്ങൾ . സൗദി ഭരണാധികാരി സൽമാൻ രാജാവ് അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിച്ചയുടൻ രണ്ടു സൗദി ബാലികമാരും ഒരു ബാലനും ചേർന്ന് ട്രംപിന് ബൊക്കെകൾ സമ്മാനിച്ചു.
വിദേശ രാഷ്ട്ര നേതാക്കൾക്ക് കുട്ടികൾ പൂച്ചെണ്ട് സമ്മാനിച്ചുള്ള സ്വീകരണം സൗദിയിൽ പതിവില്ല. അതിഥിയുടെ സ്ഥാനവും പ്രാധാന്യവും ഉൾക്കൊണ്ട് പതിവ് പ്രോട്ടോകോളുകൾ പലതും മാറ്റിനിർത്തി. റിയാദിലെത്തിയ അമേരിക്കൻ പ്രസിഡന്റിനെ കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ സൽമാൻ രാജാവും മുതിർന്ന നേതാക്കളും ചേർന്ന് രാജകീയമായി സ്വീകരിച്ചു.